പ​ക​രം​ ​മ​റ്റൊ​രു​ ​മു​ത​ല​ ​എ​ത്തു​മെ​ന്ന് ​പ്ര​ശ്ന​ ​ചി​ന്ത​യി​ൽ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ വാർത്ത ഷെയർ ചെയ്യാം

അ​ന​ന്ത​പു​രം അനന്തപത്മനാഭ സ്വാമി​ ​ക്ഷേ​ത്ര ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്. ​ബ​ബി​യ​-3​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പു​തി​യ​ ​മു​ത​ല​ക്കു​ഞ്ഞ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് ശ്രീകോവലിന് സമീപം എത്തിയത്. എല്ലാവർക്കും കാണാവുന്ന വിധത്തിൽ അരമണിക്കൂറോളം കിടന്നശേഷം കുളത്തിലേക്ക് പോയി.

കാ​സ​ർ​കോ​ട് ​കു​മ്പ​ള​ ​അ​ന​ന്ത​പു​രം അനന്തപത്മനാഭ സ്വാമി​ ​ക്ഷേ​ത്ര ക്ഷേ​ത്രത്തിലാണ് സംഭവം.​ ​പൂ​ജാ​രി​ ​സു​ബ്ര​ഹ്മ​ണ്യ​ ​ഭ​ട്ട് ​വൈ​കുന്നേരം നട തുറക്കാൻ ​എ​ത്തി​യ​പ്പോ​ഴാ​ണ്​ ​കുഞ്ഞു ബിബിയയെ​ ​ക​ണ്ട​ത്. തുടർന്ന് അദ്ദേഹം ദൃശ്യം മൊബൈലിൽ പകർത്തി. ഏകദേശം നാലരയടിയാണ് മുതലക്കുഞ്ഞിന്റെ നീളം. യഥാർത്ഥ ബിബിയ 2022​ ​ഒ​ക്ടോ​ബ​ർ​ 9​നാ​ണ് പ്രായാധിക്യം മൂലം ​ച​ത്ത​ത്. 80 വർഷത്തോഷം ബിബിയ കുളത്തിലുണ്ടായിരുന്നു. പ​ക​രം​ ​മ​റ്റൊ​രു​ ​മു​ത​ല​ ​എ​ത്തു​മെ​ന്ന് ​പ്ര​ശ്ന​ ​ചി​ന്ത​യി​ൽ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.

2023 നവംബറിലാണ് ക്ഷേത്രക്കുളത്തിൽ വീണ്ടും മുതലയുടെ സാന്നിധ്യം അധികൃതർ തിരിച്ചറിഞ്ഞത്. ബബിയ മുതല കഴിഞ്ഞിരുന്ന കുളത്തിലെ അതേ മടയ്‌ക്കുള്ളിൽ തന്നെയാണ് പുതിയ മുതലയെയും കണ്ടത്തിയത്.

മുതല വസിക്കുന്ന ക്ഷേത്രക്കുളം എന്ന നിലയിലാണ് അനന്തപുരം ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്‌ക്കുമുള്ള പൂജകളുടെ ഭാഗമായ നിവേദ്യം മുമ്പുണ്ടായിരുന്ന ബബിയയ്‌ക്കു ഭക്ഷണമായി നൽകിയിരുന്നു. 1945ൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികൻ വെടിവച്ചുകൊന്നെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!