കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു

ഈ വാർത്ത ഷെയർ ചെയ്യാം

പാലക്കാട് കോണ്‍ഗ്രസിന് വേണ്ടി സിനിമാതാരം രമേഷ് പിഷാരടി സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് റിപ്പോർട്ട്.
പാലക്കാട് സ്വദേശി കൂടിയായ പിഷാരടിക്കാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണനയെന്നാണ് വിവരം.

ലോക്സഭാ തിരഞ്ഞെടുപ്പിലുള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി. വിവിധ കോണ്‍ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്.

ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

അതേസമയം ബി ജെ പിക്കായി ശോഭാ സുരേന്ദ്രൻ മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.കേന്ദ്രമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!