തിരുവനന്തപുരം : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊച്ചു മിടുക്കൻ മാസ്റ്റർ ഉദിത് നായർ.തിരുവനന്തപുരത്ത് കഴക്കൂട്ടം മേനംകുളം സ്വദേശിയായ ഉദിത് വെറും 19 സെക്കൻഡിൽ പിരമിഡ് റുബിസ് ക്യുബ് സോൾവ് ചെയ്തു കൊണ്ടാണ് ഈ ലോകോത്തര നേട്ടത്തിനുടമയായത്.
തന്റെ ഈ നേട്ടം എല്ലാ ഗുരുക്കന്മാർക്കും രക്ഷിതാക്കൾക്കുമായി സമർപ്പിക്കുന്നതായി ഉദിത് നായർ ജേർണൽ ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം ശബരിഗിരി ഇന്റർനാഷണൽ സ്കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയായ ഈ മിടുക്കൻ പഠനത്തിലും പിന്നോട്ടില്ല.സമയം കിട്ടുമ്പോഴെല്ലാം വിവിധതരത്തിലുള്ള റുബിസ് ക്യുബുകൾ സോൾവ് ചെയ്യാറുണ്ട്. സംഗീതത്തിലും,ക്രിക്കറ്റിലും അതിയായ താല്പര്യമുള്ള മാസ്റ്റർ ഉദിത് കഴിഞ്ഞവർഷം സ്കൂളിൽ നടന്ന എക്സ്പ്ലോറിക്ക കോ -കോരിക്കുലർ വിഭാഗത്തിലും വിജയിയായിരുന്നു.
പഠനത്തിലും പഠ്യേതര വിഷയങ്ങളിലും ആഴത്തിൽ ഇടപെടുന്ന ഈ കൊച്ചുമിടുക്കൻ നാടിന് അഭിമാനമാണെന്ന് വാർഡ് മെമ്പർ ഡോ.ലെനിൻ ലാൽ പറഞ്ഞു.
ഗായകൻ എം ജി ശ്രീകുമാറിന്റെ എം ജി മ്യൂസിക് അക്കാഡമിയുടെ ചുമതലയിലുള്ള ഉമേഷ് കുമാർ ,ഐശ്വര്യാ എസ് കുറിപ്പ് ദമ്പതികളുടെ മകനാണ് ഉദിത് നായർ.സ്വന്തമായി ഉദിത് നായേഴ്സ് കിഡ്സ് ചാനൽ എന്ന യൂട്യൂബ് ചാനലും ഈ മിടുക്കന്റെതായി ഉണ്ട്.
