നിറങ്ങളെ ചേരുംപടി ചേർത്ത് അഭിമാന നേട്ടം.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : ഇന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടിയ കൊ​ച്ചു മി​ടു​ക്കൻ മാസ്റ്റർ ഉദിത് നായരെ അഭിനന്ദനമറിയിച്ച് പ്രശസ്ത പിന്നണിഗായകൻ എം ജി ശ്രീകുമാർ.തിരുവനന്തപുരത്ത് കഴക്കൂട്ടം സ്വദേശിയായ ഉദിത് വെറും 19 സെക്കൻഡിൽ പിരമിഡ് റുബിക്സ് ക്യുബ് സോൾവ് ചെയ്തു കൊണ്ടാണ് ഇന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടിയത്.

തിരിഞ്ഞും മറിഞ്ഞും നിൽക്കുന്ന നിറങ്ങളെ ചേരുംപടി ചേർത്ത് അഭിമാന നേട്ടം കൈവരിച്ച ഉദിത്തിന് അഭിനന്ദനമെന്ന് പ്രിയഗായകൻ അറിയിച്ചു.

ഈ ഒരു നേട്ടം ഉദിത് നായർ കൈവരിച്ച ദിനത്തിനും ഒരു പ്രത്യേകത ഉണ്ട്.ഈ ബുദ്ധികളിപ്പാട്ടം കണ്ടുപിടിച്ചിട്ട് അരനൂറ്റാണ്ട് തികയുന്ന ദിവസമായിരുന്നു.1974-ൽ ഹംഗേറിയൻ ശില്പിയും ആർക്കിടെക്ച്ചർ പ്രൊഫസറുമായ എർണോ റുബിക്കാണ് ഈ പസ്സിൾ ക്യൂബ് കണ്ടുപിടിച്ചത്.

തന്റെ ഈ നേട്ടം എല്ലാ ഗുരുക്കന്മാർക്കും രക്ഷിതാക്കൾക്കുമായി സമർപ്പിക്കുന്നതായി ഉദിത് നായർ ജേർണൽ ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം ശബരിഗിരി ഇന്റർനാഷണൽ സ്കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയായ ഈ മിടുക്കൻ പഠനത്തിലും പിന്നോട്ടില്ല.സമയം കിട്ടുമ്പോഴെല്ലാം വിവിധതരത്തിലുള്ള റുബിക്സ് ക്യുബുകൾ സോൾവ് ചെയ്യാറുണ്ട്. സംഗീതത്തിലും,ക്രിക്കറ്റിലും അതിയായ താല്പര്യമുള്ള മാസ്റ്റർ ഉദിത് കഴിഞ്ഞവർഷം സ്കൂളിൽ നടന്ന എക്സ്പ്ലോറിക്ക കോ -കരിക്കുലർ വിഭാഗത്തിലും വിജയിയായിരുന്നു.

മിറർ ക്യുബ് ,3*3 റുബിക്സ് ക്യുബ് എന്നിവയിലും റെക്കോർഡ് നേട്ടമാണ് അടുത്ത ലക്ഷ്യമെന്ന് ഉദിത് പറഞ്ഞു.അതിനായുള്ള പ്രാക്ടീസ് തുടരുകയാണ് – ഉദിത് ജേർണൽ ന്യൂസിനോട് പറഞ്ഞു.

പഠനത്തിലും പഠ്യേതര വിഷയങ്ങളിലും ആഴത്തിൽ ഇടപെടുന്ന ഈ കൊച്ചുമിടുക്കൻ നാടിന് അഭിമാനമാണെന്ന് വാർഡ് മെമ്പർ ഡോ.ലെനിൻ ലാൽ പറഞ്ഞു.

ഗായകൻ എം ജി ശ്രീകുമാറിന്റെ എം ജി മ്യൂസിക് അക്കാഡമിയുടെ ചുമതലയിലുള്ള ഉമേഷ് കുമാർ ,ഐശ്വര്യാ എസ് കുറിപ്പ് ദമ്പതികളുടെ മകനാണ് ഉദിത് നായർ.സ്വന്തമായി ഉദിത് നായേഴ്സ് ഓൺലൈൻ എന്ന യൂട്യൂബ് ചാനലും ഈ മിടുക്കന്റെതായി ഉണ്ട്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!