പുതിയ വിജ്ഞാപനം

ഈ വാർത്ത ഷെയർ ചെയ്യാം

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

പരാതി ഉയർന്ന സാഹചര്യത്തിലാണ് നിലവിലെ വിജ്ഞാപനം പിൻവലിച്ച് പുതിയ വിജ്ഞാപനം ഇറക്കുന്നത്. സാമൂഹ്യ ആഘാത പഠനം അടക്കം പുതിയ ഏജൻസി നടത്തുമെന്നും സർക്കാർ വ്യക്തമാക്കി.

സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ എന്ന ആദ്യ വിജ്ഞാപനത്തിലെ പരാമർശം ചോദ്യം ചെയ്ത് ബിലീവേഴ്സ് ചർച്ചിൻ്റെ നിയന്ത്രണത്തിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ഭൂമിയാണെന്നായിരുന്നു ട്രസ്റ്റിൻ്റെ വാദം. ഹർജി പരിഗണിക്കവെയാണ് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കുന്ന വിവരം കോടതിയെ അറിയിച്ചത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!