റോസ് അവന്യു കോടതി ഇന്നലെ കെജ്രിവാളിനു ജാമ്യം അനുവദിച്ചിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യാം

മദ്യനയക്കേസിൽ കെജ്‌രിവാളിന്റെ ജാമ്യം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. കേജ്‌രിവാളിന് ജാമ്യം അനുവദിച്ചതിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജിയിന്മേലാണ് ജാമ്യം സ്റ്റേ ചെയ്തു ഉത്തരവ് പുറപ്പെടുവിച്ചത്.

ഇ ഡി ഹർജി പരിഗണിക്കുന്നതുവരെയാണ് സ്റ്റേ. ദില്ലി മദ്യനയ അഴിമതി കേസിൽ റോസ് അവന്യു കോടതി ഇന്നലെ കെജ്രിവാളിനു ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യം നൽകിയ ഉത്തരവ് ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ല. ജാമ്യവ്യവസ്ഥകൾ എന്തെന്നും അറിവില്ല. വിചാരണ കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കാൻ പൂർണ അവസരം ലഭിച്ചിട്ടില്ലെന്നും ഇ ഡി കോടതിയിൽ പറഞ്ഞു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!