വള്ളംകളികൾക്ക് തുടക്കം കുറിക്കുന്നു….

ഈ വാർത്ത ഷെയർ ചെയ്യാം

ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം നാളെ പമ്പയാറ്റിൽ നടക്കും. മൂലം വള്ളംകളിയോടെയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള വള്ളംകളികൾക്ക് തുടക്കം കുറിക്കുന്നത്.

6 ചുണ്ടൻ വള്ളങ്ങൾ, 2 വെപ്പ് ബി ഗ്രേഡ് വള്ളങ്ങൾ എന്നിവയുൾപ്പെടെ 8 വള്ളങ്ങളാണ് ഇക്കുറി പങ്കെടുക്കുക. രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികൾനടത്തുന്ന ആചാരാനുഷ്ഠാനങ്ങൾ.

ഈ വർഷത്തെ വള്ളംകളി മത്സരങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചമ്പക്കുളം മൂലം ജലോത്സവമാണ് നാളെ ചമ്പക്കുളത്ത് പമ്പയാറ്റിൽ നടക്കുന്നത്.

രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികൾനടത്തുന്ന ആചാരാനുഷ്ഠാനങ്ങൾ. 1.30ന് കലക്ടർ അലക്സ് വർഗീസ് പതാക ഉയർത്തും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് അസി.കമ്മിഷണർ ആർ. ശ്രീശങ്കറും കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളവും ചേർന്ന് ദീപം തെളിക്കും.കെ കെ ഷാജു എക്സ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. 2.30ന് മാസ് ഡ്രിൽ. വർഗീസ് ജോസഫ് വല്യാക്കൽ മാസ്റ്റർ ഓഫ് സെറിമണിയാകും.പി ആർ പദ്‌മകുമാർ പ്രതിജ്ഞയ്ക്കു നേതൃത്വം നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്‌ പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്യും. 3ന് മത്സരങ്ങൾ തുടങ്ങും. 3.40ന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. 4.50ന് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരം. 5ന് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കുമെന്ന്‌ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, പഞ്ചായത്ത് പ്രസിഡന്റ ടി ജി ജലജ കുമാരി. വള്ളംകളി ജനറൽ കൺവീനറും കുട്ടനാട് തഹസിൽദാറുമായ ജയേഷ് പി വി, വി എസ് സുരാജ് ,ജേജോസ് കാവനാട്, എ വി മുരളി, അഡ്വ മുട്ടാർ ഗോപാലകൃഷ്ണൻ, അജിത്ത് പിഷാരത്ത്, ജോപ്പൻ ജോയി, ശ്രീകുമാർ കടമാട് എന്നിവർ അറിയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!