ജനപ്രതിനിധികൾ വാട്ടർ അതോറിറ്റി ഉപരോധിച്ചു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ വാട്ടർ അതോറിറ്റിയുടെ ആറ്റിങ്ങൽ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം ഉപരോധിച്ചു.
ത്രിതല പഞ്ചായത്തുകളുടെ സംയുക്ത നേതൃത്വത്തിൽ അഞ്ചു ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് തയ്യാറാക്കിയ കുടിവെള്ള പ്രോജക്ട് നടപ്പിലാക്കേണ്ട ഏജൻസി വാട്ടർ അതോറിറ്റി ആണ്. എന്റെ എസ്റ്റിമേറ്റ് തുകയായ രണ്ടുകോടി 79 ലക്ഷം രൂപയിൽ,രണ്ട് കോടി 26 ലക്ഷം രൂപ പദ്ധതിയുടെ നടത്തിപ്പിനായി വാട്ടർ അതോറിറ്റിക്ക് കൈമാറിയിട്ട് ഒരു വർഷമായിട്ടും ടെൻഡർ നടപടികൾ ആരംഭിക്കാൻ തയ്യാറാകുന്നില്ല.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ജനപ്രതിനിധികൾ നിരന്തരം ഓഫീസിൽ കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ്
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ വാട്ടർ അതോറിറ്റിയുടെ ഓഫീസ് ഉപരോധിച്ചത്. അതി രുക്ഷാമായ കുടിവെള്ളക്ഷാമാണ് ഈ പ്രദേശത്ത് ജനങ്ങൾ നേരിടുന്നത്. മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമാണ് തീരദേശ ജനതയ്ക്ക് കുടിവെള്ളം ലഭിക്കുന്നത്. അതും കൃത്യമായി എല്ലാ പ്രദേശങ്ങളിൽ എത്താറില്ല. ഈ വിഷയം പരിഹരിക്കുന്നതിന് വേണ്ടിയിട്ടാണ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പുതിയ ടാങ്ക് നിർമ്മിച്ചു അതിൽ വെള്ളം ശേഖരിച്ച് വാട്ടർ അതോറിറ്റിയുടെ കുടി വെള്ളം വരാത്ത സമയങ്ങളിൽ ടാങ്കിൽ നിന്നും കുടിവെള്ളം ജനങ്ങൾക്ക് എത്തിക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. ഈ പദ്ധതിക്ക് ആവശ്യമായ തുക ജില്ലാ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി ആണ് നൽകുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു പ്രസിഡന്റ് ലിജാ ബോസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജി സുന്ദർ സോഫിയ എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്.
സമരം അറിഞ്ഞ് സ്ഥലത്തെത്തിയ
സിപിഎം ഏരിയ സെക്രട്ടറി അഡ്വ. എസ് ലെനിൻ, മുൻ മുൻസിപ്പൽ ചെയർമാൻ എം പ്രദീപ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ചന്ദ്രബോസ്, അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉന്നത അധികാരികളുമായി നടത്തിയ ചർച്ചയെ തുടർന്ന് ജനുവരി ആറാം തീയതി ടെൻഡർ നടപടികൾ ആരംഭിക്കാമെന്ന് ഉറപ്പ് രേഖാമൂലം നൽകിയതിനെ തുടർന്ന് താൽക്കാലികമായി ജനപ്രതിനിധികൾ സമരം അവസാനിപ്പിച്ചു.
ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗം അനസ്, ഈസ്റ്റ് മേഖലാ സെക്രട്ടറി അഖിൽ,എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അര്‍ജുന്‍ കല്ലിങ്കൽ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു.