ഗതാഗതകുരുക്ക് ജേർണൽ ന്യൂസ് പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : കോളേജുകൾ,ഒരു ക്രിക്കറ്റ് സ്റ്റേഡിയം,ഭാരത് പെട്രോളിയം പ്ലാന്റ്‌ ,നിരവധി ഫ്ലാറ്റ് സമുച്ഛയങ്ങൾ,വില്ലകൾ,ആരാധനാലയങ്ങൾ,കിൻഫ്ര അപ്പാരൽ പാർക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉള്ള റോഡിന് വീതിയേറുന്നു.ഈ പാതയിലെ സ്ഥിരം കാഴ്ചയായ ഗതാഗത കുരുക്കിന് പരിഹാരമായി കഴക്കൂട്ടം -മേനംകുളം -ആറാട്ടുവഴി റോഡ് നാല് വരി പാതയാകും.ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി ഡി പി ആർ തയാറാക്കുവാൻ സർക്കാർ ഉത്തരവായി.

കഴക്കൂട്ടം നാഷണൽ ഹൈവേയും തീരദേശ പാതയുമായി ബന്ധിപ്പിക്കുന്ന 2800 മീറ്റർ വീതിയുള്ള റോഡിനാണ് വീതികൂട്ടുന്നത്.23 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിൽ ഇരുവശങ്ങളിലും നടപ്പാതയും, മധ്യത്തിലൂടെ മീഡിയനുകളും ഉണ്ടാകും.ഈ റോഡിലൂടെയുള്ള ഗതാഗതകുരുക്ക് ജേർണൽ ന്യൂസ് പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.ഏതായാലും ഇനി ഈ ഭാഗത്തുള്ള യാത്രക്കാർക്ക് ഇതൊരു സന്തോഷ വാർത്തായായിരിക്കും എന്നതിൽ തർക്കമില്ല


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!