ഉടൻ ചിത്രീകരണം ആരംഭിക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി അവാർഡുകൾ കരസ്ഥമാക്കിയ നല്ലവിശേഷം സംവിധായകൻ അജിതൻ സംവിധാനം ചെയ്യുന്ന ടെലിസിനിമ “വെട്ടം” ഉടൻ ചിത്രീകരണം ആരംഭിക്കും. ദില്ലിയും അനുബന്ധപ്രദേശങ്ങളുമാണ് ലൊക്കേഷൻ.

അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും ഒപ്പം അച്ഛന്റെ രോഗാവസ്ഥയിൽ തുണയായി നിൽക്കുന്ന വ്യക്തിയുമായുള്ള ആത്മബന്ധത്തിന്റെയും കഥ പറയുന്ന ടെലിസിനിമ ഏപ്രിൽ അവസാനം മലയാളത്തിലെ പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യും.

നല്ലവിശേഷത്തിനു പുറമെ സ്കൂൾ ടീച്ചർ, വസന്ത പാർവ്വായ് തുടങ്ങിയ സിനിമകളും M24, മാവേലി.കോം, പുൽക്കൂട്ടിൽ പുക്കാലം തുടങ്ങി ഏതാനും ടെലിസിനിമകളും നിരവധി ഡോക്യുമെന്ററികളും അജിതൻ സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീജി ഗോപിനാഥൻ, ചന്ദ്രൻചേരി, ദീപ ജോസഫ്, ലത, സാബു എടപ്പാൾ, വിജയകുമാർ, മാസ്റ്റർ ആഞ്ജിത് ആർ നമ്പിയാർ, ബേബി ആർസിയ എന്നിവർ കഥാപാത്രങ്ങളാകുന്നു. ബാനർ – പ്രവാസി ഫിലിംസ്, രചന, സംവിധാനം – അജിതൻ, എഡിറ്റിംഗ്, ഛായാഗ്രഹണം – ഷോബി മൈക്കിൾ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – സജീഷ് എം, കല-സാബു എടപ്പാൾ, ഗാനരചന – ശ്രീരേഖ പ്രിൻസ്, ഉഷാമേനോൻ മാഹി, സംഗീതം – ജിജി തോംസൺ, സൂരജ്, റെക്സ്, സ്‌റ്റുഡിയോ – കെ സ്‌റ്റുഡിയോ തമ്മനം, പിആർഓ – അജയ് തുണ്ടത്തിൽ.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!