മൂന്നുവർഷമാണ് ഭരണസമിതിയുടെ കാലാവധി.

ഈ വാർത്ത ഷെയർ ചെയ്യാം

മലയാള പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ ഏഴാമത് വാർഷികപൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി സുദീപ്കുമാർ, ജനറൽ സെക്രട്ടറിയായി രവിശങ്കർ, ട്രഷററായിഅനുപ് ശങ്കർ എന്നിവർ മൂന്നാം തവണയും തുടരും. മൂന്നുവർഷമാണ് ഭരണസമിതിയുടെ കാലാവധി.

ഭരണസമിതി അംഗങ്ങളായി പുതിയ ഗായകരെ തെരഞ്ഞെടുത്തിട്ടുണ്ട്. വിജയ് യേശുദാസ് ,അഫ്സൽ എന്നിവർ വൈസ് പ്രസിഡൻറുമാരായും, ജ്യോത്സ്ന,നിഷാദ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടു. രാജലക്ഷ്മിയാണ് പുതിയ ജോയിന്റ് ട്രഷറർ. ഗായിക സിതാരയെ മീഡിയ സെക്രട്ടറിയായും തെരഞ്ഞെടുത്തിട്ടുണ്ട്.

കല്ലറ ഗോപൻ, ശ്രീറാം, ഗണേഷ്‌ സുന്ദരം, മഞ്ജു മേനോൻ, ദേവാനന്ദ്, അൻവർ സാദത്, സംഗീത ശ്രീകാന്ത്, രാകേഷ്‌ ബ്രഹ്മാനന്ദൻ, ഉദയ് രാമചന്ദ്രൻ, സന്നിദാനന്ദൻ, സിന്ധു പ്രേംകുമാർ തുടങ്ങിയവരും ഭരണസമിതി അംഗങ്ങളിൽ ഉണ്ട്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!