സമാനമായ രീതിയിൽ മുൻപും നിധി കുംഭങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യാം

മഴക്കുഴി നിർമ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത് നിധി കുംഭം. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തു നിന്നാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സ്വർണം, വെള്ളി ആഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയത്.

പുതിയ പുരയിൽ താജുദ്ദീൻ്റെ റബ്ബർ തോട്ടത്തിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ആഭരണങ്ങൾ ലഭിച്ചത്. 17 മുത്തുമണി, 13 സ്വർണ ലോക്കറ്റ്, കാശു മാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയ കാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മൽ നിരവധി വെള്ളി നാണയങ്ങൾ എന്നിവയാണ് വ്യാഴാഴ്ച്ച വൈകിട്ട് കണ്ടെത്തിയത്. ഭണ്ഡാരമെന്ന് തോന്നിക്കുന്ന വസ്തുവിനുള്ളിൽ നിന്നാണ് നിധി ശേഖരം ലഭിച്ചത്.

ചെങ്ങളായി പഞ്ചായത്ത് പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ റബ്ബർ തോട്ടത്തിൽ മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നു നോക്കിയിരുന്നില്ല. പിന്നീട് വലിച്ചെറിഞ്ഞപ്പോൾ ആഭരണങ്ങളും നാണയങ്ങളും ചിതറുകയായിരുന്നു.

ന്യൂനമര്‍ദ പാത്തി; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ
തുടർന്ന് തൊഴിലാളികൾ പൊലീസിൽ വിവരമറിയിച്ചു. ശ്രീകണ്ഠാപുരം എസ്.ഐ എം.വി ഷിജുവിൻ്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇവ കസ്റ്റഡിയിലെടുത്തു. തുടർന്ന് തളിപറമ്പ് കോടതിയിൽ ഹാജരാക്കി. പുരാ വസ്തു വകുപ്പിൻ്റെ പരിശോധനയിൽ മാത്രമേ ഇവ നിധിയാണോയെന്ന് സ്ഥിരീകരിക്കാനാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. കണ്ണൂരിൽ സമാനമായ രീതിയിൽ മുൻപും നിധി കുംഭങ്ങൾ കണ്ടെത്തിയിട്ടുണ്ട്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!