ജോയി കാണാമറയത്തു തന്നെ.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു.

സ്‌കൂബ സംഘം മാന്‍ഹോളില്‍ ഇറങ്ങി പരിശോധന നടത്തി. ഇതുവരെ 40 മീറ്ററാണ് പരിശോധിച്ചത്. 30 അംഗ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.

റെയില്‍വേയുടെ മൂന്നാം പ്ലാറ്റ്‌ഫോമിലെ മാന്‍ഹോളിലാണ് രാവിലെ സ്‌കൂബ സംഘം പരിശോധിച്ചത്. മൂന്നു പേരാണ് മാന്‍ഹോളില്‍ ഇറങ്ങിയത്. ഇവിടെ ജോയിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ തിരിച്ചു കയറി. തോടില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. തോടിനടിയില്‍ നിറയെ പാറക്കെട്ടുകളുമുണ്ട്. ഇതിലും മാലിന്യം നിറഞ്ഞ സ്ഥിതിയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.മാലിന്യം നീക്കിയശേഷം മാത്രമേ തിരച്ചില്‍ നടത്താന്‍ കഴിയൂ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. തിരച്ചിലിനായി റോബോട്ടിന്റെ സേവനവും ഉപയോഗിക്കുന്നു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് ജോയിയെ കാണാതയത്. റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!