തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചില്‍ നടത്തുന്ന ഫയര്‍ഫോഴ്‌സിനെ അഭിനന്ദിച്ച് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍. ഫയര്‍ഫോഴ്‌സ് മേധാവി കെ പത്മകുമാറിന് അയച്ച കത്തിലാണ് ദേവന്‍ രാമചന്ദ്രന്റെ പ്രശംസ.
മകന്റെ വരവിനായി കാത്തിരിക്കുന്ന നിര്‍ഭാഗ്യവതിയായ ഒരമ്മയുടെ പ്രതീക്ഷയാണ് അവര്‍. അഗ്‌നിരക്ഷ സേനാഗങ്ങളാണ് യഥാര്‍ഥ നായകര്‍. ഓരോ പൗരനും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും കത്തില്‍ പറയുന്നു. സേനാംഗങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണം. മെഡിക്കല്‍ ടീം അടക്കം ഒരുക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
സമൂഹത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരും ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്നുണ്ട്.