തിരുവനന്തപുരം: കഠിനംകുളം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിലെ പുരയിടത്തിൽ അലോഷ്യസ് ആണ് മരിച്ചത്.
രാവിലെ ആറ് മണിക്ക് അലോഷ്യസ് ഉൾപ്പടെ നാല് പേർ പുറപ്പെട്ട വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടു. അവശനായ അലോഷ്യസിനെ മറ്റുള്ളവർ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.