തിരുവനന്തപുരം :ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന്റെ സാന്നിധ്യമറിയിച്ച ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്മാന്‍റെ 56ാം ജന്മദിനമാണ് ഇന്ന്.സംഗീതലോകത്തെ മഹാരാജാവിന് ജേർണൽ ന്യൂസ് ഡെസ്ക്കിന്റെ പിറന്നാൾ ആശംസകൾ.
ലോകത്തിനുമുന്നില്‍ സിംഫണി അവതരിപ്പിച്ച റഹ്മാന്റെ സംഗീതം ആദ്യമായി കേട്ടത് മലയാളത്തിലാണ്. ജഗതി എന്‍. കെ. ആചാരി തിരക്കഥയും സംഭാഷണവുമെഴിതി ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്ത ‘പെണ്‍പട’ (1975) എന്ന ചിത്രത്തിലായിരുന്നു. ഭരണിക്കാവ് ശിവകുമാര്‍ രചിച്ച് റഹ്മാന്റെ സംഗീതത്തില്‍ പി. ജയചന്ദ്രനാണ് ഗാനം ആലപിച്ചത്.
1992ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ‘യോദ്ധ’ യില്‍ നാല് ഗാനങ്ങള്‍ക്ക് എ.ആര്‍. റഹ്മാന്‍ സംഗീതം നല്‍കുകയുണ്ടായി.
അതേ വര്‍ഷം തന്നെ തമിഴില്‍ സുജാത തിരക്കഥ എഴുതി മണിരത്‌നം സംവിധാനം ചെയത തമിഴിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായ ‘റോജ’യില്‍ വൈരമുത്തു എഴുതി എ.ആര്‍. റഹ്മാന്‍ സംഗീതം പകര്‍ന്ന ഏഴ് ഗാനങ്ങള്‍ ഏറ്റവും ശ്രദ്ധേയമായ വിജയമാണ് നേടിയത്.
