രോഹൻ ബൊപ്പണ്ണ ടെന്നിസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അറ്റ്‌ലാന്റ ഒളിംപിക്സിൽ ലിയാണ്ടർ പെയ്സിന്റെ മെഡൽ നേട്ടത്തിനു ശേഷം ഇന്ത്യയ്ക്ക് ഒളിംപിക്സിൽ മെഡൽ സമ്മാനിക്കാനായിട്ടില്ലെന്ന നിരാശയോടെയാണിത്.
2016ലെ റിയോ ഒളിംപിക്സിൽ സാനിയ മിർസയ്‌ക്കൊപ്പം മറ്റൊരു മെഡൽ നേട്ടത്തിന്റെ വക്കിലെത്തിയെങ്കിലും ഇരുവരും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു. ഇത്തവണയും മെഡൽ പ്രതീക്ഷയുമായി പുരുഷ വിഭാഗം ഡബിൾസിൽ എൻ. ശ്രീശാം ബാലാജിക്കൊപ്പം മത്സരിച്ചെങ്കിലും ആദ്യ റൗണ്ടിൽത്തന്നെ ഫ്രഞ്ച് സഖ്യമായ എഡ്വാർഡ് റോജർ – ഗയെൽ മോൻഫിൽസ് സഖ്യത്തോടു തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് ടെന്നിസിൽനിന്ന് വിരമിക്കുന്നതായി അദ്ദേഹം അറിയിച്ചത്.