നാലു ദിവസത്തോളം പീഡനം, ഒടുവിൽ ആത്മഹത്യാ ശ്രമം.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം ; വ​ർ​ക്ക​ലസംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. പാ​പ​നാ​ശം​ ഹെലിപ്പാഡ് കുന്നിന്റെ മുകളില്‍ നിന്ന് തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിനി താഴേക്കു ചാടിയ സംഭവത്തിലാണ് നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

താ​ൻ​ ക്രൂരമായ ലെെംഗിക പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് ​പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​യു​വ​തി വെളിപ്പെടുത്തി.

പെൺകുട്ടിയുടെ മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​സ്റ്റ​ഡി​യി​ലു​ള്ള​ ​തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ബ​സ​ന്ത്,​ കാ​ന്ത​ൻ​ ​എ​ന്നി​വ​രു​ടെ​ ​അ​റ​സ്റ്റ് ​പൊ​ലീ​സ് ​രേ​ഖ​പ്പെ​ടു​ത്തും.​ ​ഇവരിൽനിന്ന് ക്രൂ​ര​മാ​യ​ ​പീ​ഡ​ന​ങ്ങളാ​ണ് ​ത​നി​ക്ക് നേരിടേണ്ടി വന്നതെന്നും ക്രൂരതകളെ തുടർന്ന് ​ഇ​വ​രി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ് ​ചെ​യ്‌​ത​തെ​ന്നും​ ​യു​വ​തി​ ​പൊ​ലീ​സി​നോ​ടു​ ​പ​റ​ഞ്ഞു.​ ​

സു​ഹൃ​ത്താ​യ​ ​യു​വാ​വി​നൊ​പ്പ​മെ​ത്തി​യ​ ​ത​നി​ക്ക് ​ജ്യൂ​സി​ൽ​ ​ല​ഹ​രി​ ​ക​ല​ർ​ത്തി​ ​ന​ൽ​കുകയായിരുന്നു. അതിനുശേഷം നാ​ല് ​ദി​വ​സ​ത്തോ​ളം​ ​പല സ്ഥലങ്ങളിൽ കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നും യുവതി പൊലീസിന് മൊഴി നൽകി.

പൊ​ലീ​സി​ൻ്റെ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​യുവതിയുടേത് ആ​ത്മ​ഹ​ത്യാ​ശ്ര​മ​മെ​ന്നാണ് കരുതിയിരുന്നത്. എന്നാൽ യുവതിയുടെ മൊഴി പുറത്തുവന്നതോടെ അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.
കേസിൽ യു​വ​തി​യു​ടെ​ ​മൊ​ഴി​ ​നി​ർ​ണാ​യ​ക​മാ​യി മാറിക്കഴിഞ്ഞു. ​യുവാക്കൾ തന്നെക്കൊണ്ട് ​ ​മ​ദ്യം​ ​നി​ർ​ബ​ന്ധി​ച്ച് ​കു​ടി​പ്പി​ച്ച​താ​യി​ ​യു​വ​തി​ ​പ​റ​യു​ന്നു.​ യുവതി താഴേക്ക് വീണതിനെ തുടർന്ന് ​ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​തി​രു​നെ​ൽ​വേ​ലി​ ​സ്വ​ദേ​ശി​ ​ദി​നേ​ശ​ൻ​ ​എ​ന്ന​യാ​ൾ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​യാ​ൾ​ക്കാ​യു​ള്ള​ ​അ​ന്വേ​ഷ​ണം​ ​പൊ​ലീ​സ് ​ഊ​ർ​ജി​ത​മാ​ക്കിയിട്ടുണ്ട്.

യുവതിയുടെ ബന്ധുക്കൾ സ്ഥ​ല​ത്തെ​ത്തി​ ​യു​വ​തി​യെ​ ​നാ​ഗ​ർ​കോ​വി​ലി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​തു​ട​ർ​ ​ചി​കി​ത്സ​യ്ക്കാ​യി​ ​കൊ​ണ്ടു​പോ​യിരുന്നു. സംഭവം നടന്നത് വർക്കല പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അന്വേഷണച്ചുമതല വർക്കല പോലീസിനാണ്. ഇതുമായി ബന്ധപ്പെട്ട പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നതും.

2024 ജനുവരി മൂന്നിന് ​ഉ​ച്ച​യ്‌​ക്ക് 1.45​ഓ​ടെയാണ് യുവതി​ ​ഹെ​ലി​പ്പാ​ഡ് ​കു​ന്നി​ൽ​ ​നി​ന്ന് 30​ ​അ​ടി​യോ​ളം​ ​താ​ഴ്ച​യി​ലേ​ക്ക് ​ചാടിയത്.​ ​കൈ​കാ​ലു​ക​ൾ​ക്ക് ​ഒ​ടി​വും​ ​ശ​രീ​ര​മാ​കെ​ ​പ​രി​ക്കേ​ൽ​ക്കു​ക​യും​ ​ചെ​യ്‌​ത​ ​യു​വ​തി​യെ​ ​ആ​ദ്യം​ ​വ​ർ​ക്ക​ല​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​ ​യു​വ​തി​യെ​ ​പി​ന്നീ​ട് ​പാ​രി​പ്പ​ള്ളി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​മാ​റ്റി. അവിടെവച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിർണ്ണായകമായ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നതും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!