ഈ വാർത്ത ഷെയർ ചെയ്യാം

ഓരോരുത്തരും അവരവരുടെ സാഹചര്യത്തിന് അനുസരിച്ച് സഹായങ്ങള്‍ ചെയ്യുമ്പോള്‍, അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുമക്കള്‍ക്ക് വേണ്ടി മുന്നോട്ടുവന്ന ഒരു പൊതുപ്രവര്‍ത്തകന്റെ വാക്കുകളാണ് വൈറലായത്. ‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ -എന്നാണ് ഒരു പൊതുപ്രവര്‍ത്തകന്‍ വാട്‌സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവര്‍ത്തകരെ അറിയിച്ചത്. ചേര്‍ത്തുപിടിക്കാന്‍ നമുക്കൊപ്പം ആളുണ്ടെങ്കില്‍ പ്രകൃതി പോലും തലകുനിക്കുമെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ഇതുമായി ബന്ധപ്പെട്ട് കമന്റുകള്‍ വരുന്നത്.

പൊതുപ്രവര്‍ത്തകന്റെ പേര് മറച്ച് വച്ചാണ് സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിറകേ ഇടുക്കി സ്വദേശിയായ സജിനും കുടുംബവും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍ നല്‍കി സംരക്ഷിക്കാനും തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് വന്നു. നല്ല മാതൃകകള്‍ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച് മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഇതില്‍പരം മറ്റെന്ത് വേണമെന്നാണ് മലയാളികള്‍ ഒന്നടങ്കം പറയുന്നത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!