പമ്പയില്‍ ഉണ്ടായിരുന്ന അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു.

ഈ വാർത്ത ഷെയർ ചെയ്യാം

പത്തനംതിട്ട: പമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ആളപായമില്ല. തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് സംഭവം. പമ്പ- നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിനായി പമ്പയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആര്‍ക്കും അപകടം സംഭവിച്ചില്ല.

തീര്‍ഥാടകര്‍ മലയിറങ്ങി പമ്പയില്‍ ക്യൂ നില്‍ക്കുന്ന മുറയ്ക്കാണ് ബസുകള്‍ ഓരോന്നായി എത്തുന്നത്. ഈ ക്രമീകരണം അനുസരിച്ച് തീര്‍ഥാടകരെ കയറ്റുന്നതിനായി പമ്പയിലെ പാര്‍ക്കിങ് യാര്‍ഡില്‍ നിന്ന് ബസ് എടുക്കാന്‍ പോകുന്നതിന് മുന്‍പാണ് തീ ഉയര്‍ന്നത്.

ബസ് എടുക്കുന്നതിനായി ഡ്രൈവറും കണ്ടക്ടറും ബസില്‍ കയറി. ബസ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് ആയില്ല. തുടര്‍ന്ന് പുക ഉയരുന്നത് കണ്ട് ഇരുവരും ബസില്‍ നിന്ന് പുറത്ത് ഇറങ്ങി. പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ പമ്പയില്‍ ഉണ്ടായിരുന്ന അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു. ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടാവാതിരുന്നത് കൊണ്ട് അപകടം ഒഴിവായി.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!