വിനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യാം

ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ടിന് അയോഗ്യത. ഗുസ്‌തിയിൽ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന ഫോഗട്ടിന് മെഡൽ നഷ്‌ടമായേക്കുമെന്നാണ് വിവരം. ഇന്ന് മത്സരിക്കാനിരിക്കെയാണ് താരം ഭാരപരിശോധനയിൽ പരാജയപ്പെട്ടത്.അതേസമയം വിനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

100 ഗ്രാം തൂക്കം കൂടുതായതാണ് ഫോഗട്ടിന് തിരിച്ചടിയായത്. വെള്ളി മെഡലിനുപോലും അർഹതയുണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. ഒളിംപിക്‌സ് ഗുസ്‌തിയിലെ നിയമപ്രകാരമാണ് അനര്‍ഹത. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കളേ ഉണ്ടാകുകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ച രാവിലെ നടന്ന ഭാരപരിശോധനയിലാണ് 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയത്. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക്‌ ചാംപ്യനും നാലുവട്ടം ലോകചാംപ്യനുമായ ജപ്പാന്റെ യുയി സുസാകിയെ മലര്‍ത്തിയടിച്ചിരുന്നു. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാംപ്യന്‍ ഒക്‌സാന ലിവാച്ചിനെയാണ് തുരത്തിയത്. സെമിഫൈനലില്‍ ക്യൂബന്‍ താരം ഗുസ്മാന്‍ ലോപ്പസ് യുസ്നിലിസിനേയുമാണ് താരം പരാജയപ്പെടുത്തിയത്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!