രാജ്യത്തിന്റെ 78 -ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്.
കർഷകർ , സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകൾക്ക് വിശിഷ്ടാതിഥികളായി എത്തിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ കലാപരിപാടികൾ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളിൽ പങ്കുചേരും. കര നാവിക വ്യോമസേനകൾ, ദില്ലി പൊലീസ്, എൻ സി സി, എൻ എസ് എസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം.