ഇന്ത്യയിലെ ഏറ്റവും വില കൂടിയ ആഡംബര വാഹനം ദളപതി വിജയ്. ജാപ്പനീസ് കാർ നിർമാതാക്കളായ ലെക്‌സസിന്റെ എൽ എം 350 എച്ച് എംപിവിയാണ് വാഹനം. ഏകദേശം 2.5 കോടി രൂപയോളം വിലവരും. റോൾസ് റോയ്സിന്റെയും വോൾവോയുടെയും ആഡംബര കാറുകൾ സ്വന്തമായുള്ള വിജയ് ലെക്‌സസ് കൂടിയെത്തിയപ്പോൾ സന്തോഷം ഇരട്ടിയാണ്.
എന്നാൽ ഈ കാറുകൾ വിറ്റതിനു ശേഷമാണ് ലെക്‌സസ് എം പി വി സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് ലഭ്യമാകുന്ന എം പി വി കളിൽ ഏറ്റവും വില കൂടിയതാണ് ലെക്‌സസിന്റെ എൽ എം 350 എച്ച്.
ടൊയോട്ട വെൽഫെയറിന്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന വാഹനമാണ് ലെക്സസ് എൽ എം 350 എച്ച്. എന്നാൽ രൂപഭംഗിയിൽ വെൽഫെയറിൽ നിന്നും ഏറെ വ്യത്യസ്തമാണ്.കാലഘട്ടത്തിൽ നിന്നും ഒരുപടി മുന്നിൽ നിൽക്കുന്ന, ആകാരഭംഗിയ്ക്ക് മാറ്റുകൂട്ടുന്ന ഹെക്സഗണൽ പാറ്റേണിലുള്ള വലിയ മുൻഗ്രില്ലുകൾ, എൽ ഇ ഡി ഹെഡ്‍ലാംപുകൾ, ബമ്പറിൽ ലംബമായുള്ള ഫോഗ് ലാംപുകൾ എന്നിവയുമുണ്ട്.
വശങ്ങളിലേക്ക് വരുമ്പോൾ വലിയ ഗ്ലാസ് ഏരിയ ആണ്. ഇലക്ട്രിക്കലി തുറക്കാനും അടക്കാനും കഴിയുന്ന സ്ലൈഡിങ് ഡോറുകളുമുണ്ട്.നാല്-ഏഴ് സീറ്റ് കോൺഫിഗറേഷനിൽ വാഹനം ലഭ്യമാണ്. 48 ഇഞ്ച് ടിവി, എയർലൈൻ സ്റ്റൈൽ റീക്ലൈനർ സീറ്റുകൾ, ഫോൾഡ് ഔട്ട് ടേബിളുകൾ, വയർലെസ് ഫോൺ ചാർജർ തുടങ്ങി സൗകര്യങ്ങൾ ഏറെയുണ്ട് ഈ എംപിവിയിൽ. നാല് സിലിണ്ടർ, 2.5 ലീറ്റർ ഹൈബ്രിഡ് പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 250 പിഎസ് പവറും 239 എൻ എം ടോർക്കും ഉല്പാദിപ്പിക്കും ഈ എൻജിൻ. ഇ-സിവിടി ഗിയർബോക്‌സാണ്