ശാസ്ത്ര സാങ്കേതിക രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ചുവെന്ന് പറയുമ്പോഴും പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ഏക സിവിൽകോഡ് നടപ്പാക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മതേതര സിവിൽകോഡ് രാജ്യത്തിന് ആവശ്യമാണെന്ന് മോദി പറഞ്ഞു. മതവിവേചനം ഒഴിവാക്കാൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതാതിഷ്ഠിത സിവിൽകോഡാണ് രാജ്യത്ത് കഴിഞ്ഞ 70 വർഷമായി നിലനിന്നിരുന്നത്. അതിൽ അടിയന്തരമായി മാറ്റം വരുത്തണം. മതേതര സിവിൽ കോഡ് ഉടൻ നടപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു.കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം പേറുന്നതിൽ അഭിമാനിക്കുന്നു. ഇന്ന് നാം 140 കോടി ജനതയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകും -മോദി പറഞ്ഞു.
രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞവരെ രാജ്യം വേദനയോടെ ഓര്‍ക്കുന്നുവെന്ന് മോദി പറഞ്ഞു.