അ​തി​മ​ധു​ര​വും നേ​രി​യ പു​ളി​പ്പു​മാ​ണ് പു​ലാ​സ​ന്റെ പ്ര​ത്യേ​ക​ത.

ഈ വാർത്ത ഷെയർ ചെയ്യാം

കാണുന്നില്ലേ.ഇത്റംബൂട്ടാൻ അല്ലേ എ​ന്ന് ആ​ദ്യ കാ​ഴ്ച​യി​ൽ ത​ന്നെ ചോ​ദി​ക്കു​ന്ന റ​മ്പൂ​ട്ടാ​ന്റെ ഒ​രു അ​പ​ര​ൻ പ​ഴ​മാ​ണ് പു​ലാ​സ​ൻ. വി​ദേ​ശി​യാ​യ പു​ലാ​സ​ൻ കേ​ര​ള​ത്തി​ലും ന​ന്നാ​യി വ​ള​രും. റ​മ്പൂ​ട്ടാ​ൻ, ലി​ച്ചി എ​ന്നീ പ​ഴ​ങ്ങ​ളേ​ക്കാ​ൾ അ​തി​മ​ധു​ര​വും നേ​രി​യ പു​ളി​പ്പു​മാ​ണ് പു​ലാ​സ​ന്റെ പ്ര​ത്യേ​ക​ത. സാ​പ്പി​ൻ​ഡേ​സ്യേ എ​ന്ന സോ​പ്പ്ബെ​റി കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​താ​ണ് പു​ലാ​സ​ൻ. പു​ലാ​സ് എ​ന്ന മ​ലാ​യ് വാ​ക്കി​ൽ​നി​ന്നാ​ണ് പു​ലാ​സ​ൻ എ​ന്ന പേ​രു​വ​ന്ന​ത്.

കു​ല​കു​ത്തി​യാ​ണ് ഇ​തി​ൽ പ​ഴ​ങ്ങ​ളു​ണ്ടാ​വു​ക. ഓ​രോ കു​ല​ക​ളി​ലും 10 മു​ത​ൽ പ​ഴ​ങ്ങ​ളു​ണ്ടാ​കും. റ​മ്പൂ​ട്ടാ​നെ​പ്പോ​ലെ​ത്ത​ന്നെ ചെ​റി​യ മു​ള്ളു​പോ​ലെ​യാ​ണ് കാ​യ്ക​ളു​ടെ പു​റം ഭാ​ഗം. പു​റം​തോ​ടി​ന് ന​ല്ല ചു​വ​പ്പു​നി​റ​മാ​യി​രി​ക്കും. അ​ക​ത്തെ വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള മൃ​ദു​ല​മാ​യ ഭാ​ഗ​മാ​ണ് ഭ​ക്ഷ്യാ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക. വ​ള​ക്കൂ​റും നീ​ർ​വാ​ഴ്ച​യു​മു​ള്ള മ​ണ്ണി​ൽ പു​ലാ​സ​ൻ വ​ള​രും. അ​ല​ങ്കാ​ര വൃ​ക്ഷ​മാ​യി ചെ​ടി​ത്തോ​ട്ട​ത്തി​ലും പു​ലാ​സ​ൻ ന​ട്ടു​വ​ള​ർ​ത്തും. 10- 15 അ​ടി ഉ​യ​ര​ത്തി​ൽ ശാ​ഖ​ക​ളും ഉ​പ​ശാ​ഖ​ക​ളു​മാ​യാ​ണ് ചെ​ടി വ​ള​രു​ക. ബ​ഡ്ഡി​ങ്ങി​ലൂ​ടെ ഉ​ൽ​പാ​ദി​പ്പി​ച്ച തൈ​ക​ൾ ന​ടു​ന്ന​താ​ണ് വേ​ഗ​ത്തി​ൽ പ​ഴ​ങ്ങ​ളു​ണ്ടാ​കാ​ൻ ന​ല്ല​ത്. എ​ല്ലു​പൊ​ടി​യും ചാ​ണ​ക​പ്പൊ​ടി​യും അ​ടി​വ​ള​മാ​യി ന​ൽ​കി തൈ​ക​ൾ ന​ടാം. പി​ന്നീ​ട് ഇ​ട​ക്കി​ടെ ജൈ​വ​വ​ള​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ചെ​ടി​ക​ൾ വേ​ഗ​ത്തി​ൽ വ​ള​രാ​നും പൂ​വി​ടാ​നും സ​ഹാ​യി​ക്കും. ബ​ഡ് തൈ​ക​ൾ മൂ​ന്നാം​വ​ർ​ഷം മു​ത​ൽ കാ​യ്ച്ചു​തു​ട​ങ്ങും. ജ​നു​വ​രി -ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് കാ​യ്ക​ളു​ണ്ടാ​കു​ക. ജൂ​ൺ-​ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ വി​ള​വെ​ടു​ക്കാം.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!