സംഗീത -നൃത്ത-വാദ്യോപകരങ്ങളിൽ വിദ്യാരംഭം.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ളതും കേരളത്തിലെ പ്രമുഖ സംഗീത വിദ്യാലയവുമായ എം.ജി മ്യൂസിക് അക്കാദമിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷം ഒക്ടോബർ 4 മുതൽ ആരംഭിച്ച്‌ വിജയദശമിദിനമായ 13 ന് വിദ്യാരംഭത്തോടുകൂടി പര്യവസാനിക്കും.

എം.ജി മ്യൂസിക് അക്കാഡമിയുടെ തിരുവനന്തപുരം ബ്രാഞ്ചിൽ വച്ചാണ് ഇത്തവണത്തെ നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നത്. പേയാട് പള്ളിമുക്ക് ബ്രാഞ്ചിൽ നടക്കുന്ന നവരാത്രി ആഘോഷത്തിൽ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതൽ ഏഴു മണിവരെ സംഗീത – വാദ്യോപകരണങ്ങൾ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ നടത്തപ്പെടും.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ അക്കാഡമിയുടെ നവരാത്രി കലാപരിപാടികൾ അവതരിപ്പിക്കുവാൻ എം.ജി മ്യൂസിക് അക്കാഡമിയിൽ പഠിക്കുന്ന കുട്ടികൾക്കും,കലാകാരന്മാർക്കും പുറമേ മറ്റുള്ളവർക്കും അവസരം നൽകും.തിരഞ്ഞെടുക്കുന്നവർക്കാണ് അവസരം നൽകുക.താല്പര്യമുള്ളവർക്ക് അക്കാഡമിയുടെ 9072588860 ,9567588860 എന്നീ ഫോൺ നമ്പറുകളിൽ നിന്നും വിശദാശംസങ്ങൾ അറിയുവാൻ സാധിക്കും.

എല്ലാ വർഷങ്ങളിലും പോലെ ഇത്തവണയും എം.ജി മ്യൂസിക് അക്കാഡമിയിൽ സംഗീത -നൃത്ത-വാദ്യോപകരങ്ങളിൽ വിദ്യാരംഭം വിപുലമായി നടത്തുമെന്ന് പ്രിൻസിപ്പൽ ഹെഡ് ഐശ്വര്യാ എസ് കുറുപ്പ് അറിയിച്ചു. എം.ജി മ്യൂസിക് അക്കാഡമിയുടെ കഴക്കൂട്ടം, ജഗതി,പരവൂർ പുറ്റിങ്ങൽ ,പേയാട് എന്നീ ബ്രാഞ്ചുകളിൽ രാവിലെ എട്ടുമണിമുതൽ വിദ്യാരംഭം ആരംഭിക്കും. മുൻകൂർ അഡ്മിഷൻ എടുക്കുന്നവർക്ക് ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും നൽകും.

വിദ്യാരംഭത്തിനുള്ള രരജിസ്ട്രേഷന് 9072588860 ,9567588860 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.പ്രായഭേദമന്യേ എല്ലാവർക്കും കർണാടകം സംഗീതം,ലളിതഗാനം,സിനിമാ ഗാനം,വയലിൻ,കീബോർഡ്,ക്ലാസ്സിക്കൽ ഡാൻസ്,ചെണ്ട എന്നിവയിൽ അന്നേ ദിവസം തുടക്കം കുറിക്കുവാൻ കഴിയുമെന്ന് പ്രിൻസിപ്പൽ ഹെഡ് ഐശ്വര്യാ എസ് കുറുപ്പ് അറിയിച്ചു.

കൂടാതെ കൊല്ലം പുറ്റിങ്ങൽ ക്ഷേത്ര നടയിൽ നടക്കുന്ന നവരാത്രി ആഘോഷത്തിൽ ഒന്നാം ദിവസം എം ജി മ്യൂസിക് അക്കാഡമിയുടെ പുറ്റിങ്ങൽ ,കഴക്കൂട്ടം ബ്രാഞ്ചിലെ അധ്യാപികമാരായ ശ്രുതി സുന്ദരേശൻ,ശ്രീധന്യ എന്നിവർ നയിക്കുന്ന സംഗീതക്കച്ചേരിയും പുറ്റിങ്ങൽ ബ്രാഞ്ചിലെ തിരഞ്ഞെടുക്കപ്പെട്ട സംഗീത വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഭക്തി ഗാനമാലികയും ഉണ്ടാകും.ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ മാസ്റ്റർ ഉദിത് നായരും ഈ ഗാനമാലികയിൽ പങ്കെടുക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!