തിരുവനന്തപുരം : പാപ്പനംകോട് വൻ തീപിടുത്തം. ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പൊള്ളലേറ്റു.
ജീവനക്കാരിയായ വൈഷ്ണയാണ് പൊള്ളലേറ്റവരിൽ ഒരാൾ. ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.എന്നാൽ ഇവർ രണ്ട് പേരും മരിച്ചു.മരിച്ച ഒരു സ്ത്രീയെ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നതുവരെ തിരിച്ചറിഞ്ഞിട്ടിട്ടില്ല.എസി പൊട്ടിത്തെറിച്ചതാവാം തീപിടിത്തത്തിന്‍റെ കാരണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ന് ഉച്ചയോടെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഓഫീസ് പൂർണമായും കത്തിനശിച്ചു. താഴത്തെ നിലയിലെ സ്ഥാപനങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. ചെറിയ സ്ഥലത്താണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. മുൻവശത്ത് ഗ്ലാസ് ഇട്ടിരുന്നു. ഓഫീസിന്റെ പിന്നിലൂടെ രക്ഷപ്പെടാൻ മാർഗമില്ലായിരുന്നു. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫോറൻസിക് പരിശോധനയ്‌ക്ക് ശേഷം മാത്രമേ അപകടത്തെപ്പറ്റി കൂടുതല്‍ വ്യക്തത വരികയുള്ളൂ.
തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരില്‍ ചിലർ ബക്കറ്റില്‍ വെള്ളം കോരിയൊഴിച്ച് തീ കെടുത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അപ്പോഴേക്ക് രണ്ട് പേർ മരിച്ചിരുന്നു.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ഫയർ ഫോഴ്‌സ് എത്താൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.