പതിമൂന്നാം തീയതി രാവിലെ പത്ത്‌ മുതൽ…

ഈ വാർത്ത ഷെയർ ചെയ്യാം

എം ജി മ്യൂസിക് അക്കാഡമിയുടെ ഈ വർഷത്തെ ഓണാഘോഷം “ആർപ്പോ ഇർറോ..” കൊല്ലം ബ്രാഞ്ചിൽ വച്ച് നടത്തുന്നതാണെന്ന് പ്രിൻസിപ്പൽ ഹെഡ് ഐശ്വര്യാ എസ്സ് കുറുപ്പ് അറിയിച്ചു.

ആദരണീയനായ ദേവരാജൻ മാസ്റ്ററുടെ ജന്മനാടായ പരവൂരിലെ പ്രസിദ്ധമായ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ വച്ചാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ആഘോഷങ്ങൾക്ക് പൊലിമയേകാൻ ഫ്ലവർസ് ചാനൽ ടോപ് സിങ്ങർ താരം മാസ്റ്റർ ദേവനാരായണൻ,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ മാസ്റ്റർ ഉദിത് നായർ ബാല താരങ്ങളും പങ്കെടുക്കും.

ഈ വരുന്ന സെപ്റ്റംബർ പതിമൂന്നാം തീയതി രാവിലെ പത്ത്‌ മുതൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകും. ചടങ്ങിന്റെ ഉൽഘാടനം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര ദേവസ്വം സെക്രട്ടറി ജയലാലും എം ജി മ്യൂസിക് അക്കാദമി പ്രിൻസിപ്പൽ ഐശ്വര്യാ എസ്സ് കുറുപ്പ് ചേർന്ന് നിർവഹിക്കും.

ഓണപ്പാട്ട് മത്സരം,കുട്ടികൾക്കും,രക്ഷിതാക്കൾക്കുമായി പ്രത്യേക മത്സരങ്ങൾഎന്നിവ അരങ്ങേറും.തുടർന്ന് വിഭവ സമൃദ്ധമായ ഓണ സദ്യയും കുട്ടികൾക്കായി ഉണ്ടാക്കും.

അക്കാഡമിയിൽ പഠിക്കുന്ന എല്ലാ കുട്ടികളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് നമ്മുടെ ഈ വർഷത്തെ ഓണാഘോഷം എല്ലാ വർഷത്തെയും പോലെ ഈ വർഷവും അവിസ്മരണീയമാക്കണമെന്ന് എം ജി മ്യൂസിക് അക്കാഡമി ചെയർമാനും പിന്നണി ഗായകനുമായ എം ജി ശ്രീകുമാർ അറിയിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!