ഒക്ടോബർ നാലാം തീയതി രാത്രി ഏഴുമണിക്ക് “നാദരൂപിണി “

ഈ വാർത്ത ഷെയർ ചെയ്യാം

കൊല്ലം : പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 4 മുതൽ 13 വരെ നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി പി എസ് ജയലാൽ ,പ്രസിഡന്റ് ജെ കൃഷ്ണൻകുട്ടിപ്പിള്ള എന്നിവർ അറിയിച്ചു.

ആദ്യ ദിനമായ ഒക്ടോബർ നാലാം തീയതി രാത്രി ഏഴുമണിക്ക് “നാദരൂപിണി “- എം ജി മ്യൂസിക് അക്കാഡമിയിലെ കർണാടക സംഗീത വിഭാഗം അധ്യാപികമാരായ ശ്രുതി സുന്ദരേശനും, ശ്രീധന്യ ശ്രീകുമാറും അവതരിപ്പിക്കുന്ന നവരാത്രി ഗാനർച്ചന നടക്കും.ഒപ്പം എം.ജി മ്യൂസിക് അക്കാദമിയിലെ വിവിധകുട്ടികൾ അവതരിപ്പിക്കുന്ന സരസ്വതി സ്തുതികളുഡി ആലാപനവും നടക്കും.

വിശേഷാൽ പൂജകൾ,കഥകളി,നൃത്തനൃത്ത്യങ്ങൾ,തിരുവാതിര,വീണകച്ചേരി,വിൽപ്പാട്ട് എന്നിവയും ഒക്ടോബർ പതിമൂന്ന് വിജയദശമി ദിനത്തിൽ വിദ്യാരംഭവും ഉണ്ടാകും.

കൂടാതെ വിജയ ദശമി ദിനത്തിൽ രാവിലെ എട്ടുമുതൽ എം ജി മ്യൂസിക് അക്കാഡമിയുടെ നേതൃത്വത്തിൽ ക്ഷേത്രകളിത്തട്ടിൽ വച്ച് സംഗീതത്തിൽ വിദ്യാരംഭവും നടക്കും.കർണാടകം സംഗീതം,വിവിധ വാദ്യോപകരണങ്ങൾ,ഫിലിം സോങ്‌ , ലളിതഗാനങ്ങൾ എന്നിവയുടെ വിദ്യാരംഭവും പുതിയ ബാച്ചുകളും അന്നേ ദിവസം ആരംഭിക്കും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!