തിരുവനന്തപുരം : ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധമായ കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ എം ജി മ്യൂസിക് അക്കാഡമിയുടെ വിദ്യാരംഭത്തിന് ഗാനഭൂഷണം ശ്രുതി സുന്ദരേശനോടൊപ്പം , അനുഗ്രഹീത കർണാടക സംഗീത വിദ്വാൻ ഗാനഭൂഷണം ജി എസ്സ് കുറുപ്പും ഗുരുക്കന്മാരായെത്തുമെന്ന് പ്രിൻസിപ്പൽ ഐശ്വര്യാ എസ്സ് കുറുപ്പ്.
രാവിലെ എട്ടുമണിക്ക് പ്രത്യേകം തയ്യാറാക്കിയ ക്ഷേത്ര മണ്ഡപത്തിൽ കർണാടകം സംഗീതത്തിലും,സിനിമാ ഗാന പരിശീലനത്തിലും വിദ്യാരംഭം നടക്കും.ഇവ കൂടത്തെ ലളിതഗാനം,,വയലിൻ,കീബോർഡ്,ക്ലാസ്സിക്കൽ ഡാൻസ് എന്നിവയിൽ അന്നേ ദിവസം തുടക്കം കുറിക്കുവാൻ കഴിയും.പ്രായഭേദമന്യേ ഏവർക്കും പഠിക്കുവാൻ അവസരം നൽകുമെന്ന് ഐശ്വര്യാ എസ്സ് കുറുപ്പ് അറിയിച്ചു. അന്നേ ദിവസം എം ജി മ്യൂസിക് അക്കാഡമിയുടെ വിദ്യാരംഭത്തിൽ പങ്കെടുക്കുന്നവർക്ക് ഫോട്ടോ പതിപ്പിച്ച സർട്ടിഫിക്കറ്റും ലഭിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
മുൻകൂർ പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് വിദ്യാരംഭത്തിൽ പങ്കെടുക്കുവാൻ അവസരം.വിദ്യാരംഭത്തിനുള്ള രജിസ്ട്രേഷന് 9072588860 ,9567588860 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടാതെ പ്രസിദ്ധമായ കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ എം ജി മ്യൂസിക് അക്കാദമിയുടെ നവരാത്രി സംഗീതാർച്ചന – നാദരൂപിണി അരങ്ങേറും.അക്കാദമിയിലെ കർണാടക സംഗീത വിഭാഗം കൈകാര്യം ചെയ്യുന്ന പ്രതിഭകളായ ശ്രുതി സുന്ദരേശൻ,ശ്രീധന്യ ശ്രീകുമാർ തുടങ്ങിയവർ നയിക്കുന്ന പരിപാടി ഈ മാസം നാലാം തീയതി രാത്രി ഏഴുമണിക്ക് ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടക്കും.