തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിന്റെ ഭക്ഷണം വിതരണം ചെയ്യുന്ന അഗ്രശാലയില്‍ തീപിടിത്തം. പാറമേക്കാവ് ദേവസത്തിന്റെ അഗ്രശാലയില്‍ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.
ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ചിരുന്ന പാളയും മറ്റ് സാധന സാമഗ്രികളുമാണ് കത്തി നശിച്ചത്. അഗ്‌നിശമനസേനയുടെ 3 യൂണിറ്റ് എത്തിയാണ് തീ അണച്ചത്.തീപിടിത്തം ഉണ്ടായി അരമണിക്കൂറിനകം തീ അണച്ചത് വന്‍ അപകടം ഒഴിവായി. മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഇത് സഹായകമായി. അപകടത്തില്‍ പാറമേക്കാവ് ദേവസ്വം പൊലീസില്‍ പരാതി നല്‍കുമെന്നാണ് അറിയിച്ചിരുക്കുന്നത്. എങ്ങനെയാണ് തീ പിടിത്തം ഉണ്ടായതെന്നടക്കം അന്വേഷിക്കണമെന്നും ആവശ്യപ്പെടുമെന്നും സെക്രട്ടറി അറിയിച്ചു.