സുപ്രധാന പരീക്ഷണങ്ങൾ നടത്തിയവരാണ് ഇരുവരും.

ഈ വാർത്ത ഷെയർ ചെയ്യാം

ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം യുഎസ് ഗവേഷകൻ ജോൺ ഹോപ്ഫീൽഡും കനേഡിയൻ ഗവേഷകൻ ജിയോഫ്രി ഹിന്റണും കരസ്ഥമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (നിർമ്മിത ബുദ്ധി) അടിസ്ഥാനമായ മെഷീൻ ലേണിങ് വിദ്യകൾ വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

യു എസിൽ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഹോപ്ഫീൽഡ്. കാനഡയിൽ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ഹിന്റൺ. 1980 മുതൽ കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് സുപ്രധാന പരീക്ഷണങ്ങൾ നടത്തിയവരാണ് ഇരുവരും.

പുരസ്കാരം ഏർപ്പെടുത്തിയ ആൽഫ്രെഡ്‌ നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ പത്തിന്‌ സ്‌റ്റോക്‌ഹോം സിറ്റി ഹാളിലാണ്‌ പുരസ്കാരദാനം.11 മില്യൺ സ്വീഡിഷ്‌ ക്രോണ്‍സ് (8.3 കോടി രൂപ) ആണ്‌ പുരസ്കാരത്തുക.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!