ആക്ടില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യാം

കാറുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമത്തില്‍ പറയുന്ന കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞെന്നേയുള്ളൂ. ബോധവല്‍ക്കണം നടത്തണമെന്നാണ് കമ്മീഷണര്‍ ഉദ്ദേശിച്ചത്. നിലവില്‍ ചൈല്‍ഡ് സീറ്റ് കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ല. ഉത്തരവ് ഇറങ്ങിയത് സ്ഥലത്തില്ലാത്തപ്പോഴാണെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ തൊട്ട് ഫൈന്‍ അടിക്കുമെന്ന് പറഞ്ഞുവെന്ന് കേള്‍ക്കുന്നു. അതൊന്നും നടക്കില്ല. കുഞ്ഞുങ്ങളെ പരമാവധി കാറിന്റെ മുന്‍വശങ്ങളില്‍ ഇരുത്താതിരിക്കുക എന്ന് മാത്രമേ പറയാനുള്ളൂ.

സ്വന്തം മക്കളുടെ ജീവന് വിലയുള്ളവരെല്ലാം ഇപ്പോള്‍ കൊച്ച് ഹെല്‍മറ്റുകള്‍ വെച്ച്‌കൊടുത്തു കൊണ്ടു പോകുന്നത് കാണാറുണ്ട്. കുട്ടികള്‍ക്കുള്ള ഹെല്‍മറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. കാറിന്റെ സീറ്റുകള്‍ ഒന്നും ഇവിടെ ലഭ്യമല്ല. ചര്‍ച്ചയാകട്ടേ എന്ന് മാത്രമേ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വിചാരിച്ചുള്ളൂ. സുരക്ഷാ ബോധവല്‍ക്കരണമാണ് ഉദ്ദേശിച്ചുള്ളൂ. ആക്ടില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതെല്ലാം പാലിക്കാന്‍ നിന്നാല്‍ കേരളത്തില്‍ വണ്ടിയോടിക്കാന്‍ കഴിയില്ല.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!