രാവിലെ എട്ടുമണിമുതൽ വിദ്യാരംഭം ആരംഭിക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ളതും കേരളത്തിലെ പ്രമുഖ സംഗീത വിദ്യാലയവുമായ എം.ജി മ്യൂസിക് അക്കാദമിയുടെ കഴക്കൂട്ടം ബ്രാഞ്ചിൽ ഈ വർഷത്തെ വിദ്യാരംഭം ഒക്ടോബർ 13 ന് നടക്കുമെന്ന് പ്രിൻസിപ്പൽ,അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ഐശ്വര്യാ എസ്സ് കുറുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രതിഭാധനയായ സംഗീതജ്ഞയും എം ജി മ്യൂസിക് അക്കാഡമിയുടെ കർണ്ണാടക സംഗീത വിഭാഗം അധ്യാപികയും ഗായികയുമായ ഗാനപ്രവീണ ശ്രീധന്യ ശ്രീകുമാറിന്റെ നേതൃത്വത്തിലായിരിക്കും സംഗീതത്തിൽ വിദ്യാരംഭം നടക്കുക.അന്നേദിവസം രാവിലെ എട്ടുമണിമുതൽ വിദ്യാരംഭം ആരംഭിക്കും.

കഴക്കൂട്ടം ബ്രാഞ്ചിന് പുറമേ കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്ര നട, തിരുവനന്തപുരത്ത് പേയാട്, ജഗതി എന്നിവിടങ്ങളിലും വിദ്യാരംഭം നടക്കുക.പ്രായഭേദമന്യേ ഏവർക്കും പഠിക്കുവാൻ അവസരം ലഭ്യമാണെന്ന് ഗായകൻ എം ജി ശ്രീകുമാർ അറിയിച്ചു.

കർണ്ണാടക സംഗീതത്തിലും,ക്ലാസ്സിക്കൽ ഡാൻസിലും,വിവിധ വാദ്യോപകരണങ്ങളിലും,ഫിലിം സോങ്‌സിലും ഇത്തവണ വിദ്യാരംഭം നടക്കുമെന്ന് ഐശ്വര്യ എസ്സ് കുറുപ്പ് അറിയിച്ചു.

ഓഫ്‌ലൈനിൽ കൂടാതെ ഓൺലൈൻ ക്‌ളാസ്സുകളും,വിദ്യാരംഭവും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9072588860, 9037588860, 9567588860


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!