മഹാ കഷ്ട്ടം ന്യൂജെൻ കള്ളന്മാരേ

ഈ വാർത്ത ഷെയർ ചെയ്യാം

കഴക്കൂട്ടം : ഗായകൻ എം ജി ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള എം ജി മ്യൂസിക് അക്കാഡമിയുടെ കഴക്കൂട്ടം ബ്രാഞ്ചിലെ വിദ്യാരംഭ ബോർഡുകൾ കവർന്ന് മോഷ്ടാക്കൾ.

ഇന്നലെ അർദ്ധ രാത്രി പതിനൊന്നേ മുക്കാലോടെയാണ് സംഭവം.സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ജേർണൽ ന്യൂസ് പുറത്തു വിടുന്നു.

രാത്രി മഴയുള്ള സമയത്ത് ഇരുചക്ര വാഹനത്തിലെത്തിയ മൂന്ന് യുവാക്കൾ അക്കാഡമിയുടെ മുൻ വശം എത്തുകയും തുടർന്ന് എതിർവശത്ത് വച്ചിരിക്കുന്ന എം ജി അക്കാഡമിയുടെ വിദ്യാരംഭ ബോർഡ് എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

നേരത്തെയും അക്കാഡമിയുടെ മുഖ്യ ബോർഡ് രാത്രിയിൽ ഇളക്കുവാൻ ശ്രമം നടത്തിയത് ഈ മൂവർ സംഘം ആണോ എന്നും മാനേജ്‌മന്റ് സംശയിക്കുന്നു.

യുവതലമുറയുടെ മോഷണ ശ്രമം ഒരിക്കലും നല്ലതല്ല.ഒരു ബോർഡ് ആയാൽ പോലും അതിന് പിന്നിലുള്ള എത്രോയോ കഷ്ടപാടുകളാണ് ഈ സാമൂഹ്യ വിരുദ്ധർ ചേർന്ന് നശിപ്പിക്കുന്നത്.ഏതായാലും വിശദമായ പരാതിയും ഈ സി സി ടി വി ദൃശ്യങ്ങളും കഴക്കൂട്ടം പോലീസിൽ നൽകിയിരിക്കുകയാണ്. എം ജി മ്യൂസിക് അക്കഡമി മാനേജ്‌മന്റ്.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!