ഷാർജ : മലയാളികളുടെ ജനപ്രിയ ഗായകനും സംഗീതജ്ഞനുമായ എം ജി ശ്രീകുമാറിനെ ആദരിച്ച് ഷാർജ രാജകുടുംബാംഗം.ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ നടന്ന ഈറൻമേഘം എന്ന സംഗീത പരിപാടിയിൽ സ്വാമിനാഥ… എന്ന കൃതി പാടുന്നത് കേട്ടതോടെയാണിത്.സ്റ്റേജിലേക്ക് കയറിവന്ന മുഹമ്മെദ് ബിൻ അബ്ദുള്ളാഹ് അൽ മർസൂക്കി എംജി ശ്രീകുമാറിനെ അദ്ദേഹത്തിന്റെ ബിസിനസ് പാർട്ണർ ആയി പ്രഖ്യാപിച്ചു.ഷാർജയിൽ മ്യൂസിക് ആക്കാദമി ഷെയറും, ഡയറക്ടർ സ്ഥാനവും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഷാർജയിൽ തുടങ്ങാനിരിക്കുന്ന സ്വാതിതിരുനാൾ സംഗീത അക്കാഡമിയുടെ ഡയറക്ടർ ബോർഡ് അംഗമായിട്ടാണ് എം ജി ശ്രീകുമാറിനെ അൽ മർസൂക്കി പ്രഖ്യാപിച്ചത്.ഷാർജയിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയാണ് ഇദ്ദേഹം.
ഇതുവരെ കിട്ടാത്ത ഒരു വലിയ അംഗീകാരമായി ഇതിനെ കാണുന്നൂവെന്ന് ജനപ്രിയഗായകൻ എംജി ശ്രീകുമാർ പറഞ്ഞു.