2023 ൽ വൻ വിജയം നേടിയ രജനി ചിത്രമായിരുന്നു ജയിലർ. ഇപ്പോഴിതാ ജയിലർ 2നെക്കുറിച്ചുള്ള സൂചന നൽകിയിരിക്കുകയാണ് സിനിമയുടെ നിർമാതാക്കളായ സൺ പിക്ചേഴ്സ്.
‘സൺ പിക്‌ചേഴ്‌സിന്റെ അടുത്ത സൂപ്പർ സാഗ. ഒരു ഗംഭീര അന്നൗൺസ്‌മെന്റിനായി ഒരുങ്ങിക്കോളൂ’, എന്ന ക്യാപ്ഷനോടെ ഒരു വിഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നിർമാതാക്കൾ. സൺ പിക്‌ചേഴ്‌സിന്റെ ഇതുവരെയുള്ള സിനിമകളുടെ രംഗങ്ങൾ ചേർത്തുകൊണ്ടണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. വിഡിയോയുടെ അവസാനം ദി നെക്സ്റ്റ് സൂപ്പർ സാഗ എന്നെഴുതി കാണിക്കുന്നുണ്ട്. ഇതോടെയാണ് ഇത് ജയിലർ 2 വിന്റെ അപ്ഡേറ്റ് ആണെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചത്. സിനിമയുടെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.