നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറി. കാലാവധി തീരാന്‍ ഒന്നേകാല്‍ വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വര്‍ നിയമസഭാംഗത്വം രാജിവച്ചത്.
കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.