മൂന്ന് വര്‍ഷം വരെ തടവോ 30 മില്യണ്‍ വോണ്‍ 22,800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

സോള്‍: ദക്ഷിണ കൊറിയയില്‍ പട്ടിയിറച്ചി നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. നൂറ്റാണ്ടുകളായി ദക്ഷിണകൊറിയക്കാരുടെ ഭക്ഷണശീലമാണ് പട്ടിയിറച്ചി. മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കയെത്തുടര്‍ന്നാണ് തീരുമാനം. ഏകകണ്ഠമായ വോട്ടെടുപ്പിലാണ് ബില്‍ പാസായത്. തിങ്കളാഴ്ച ഉഭയകക്ഷി കര്‍ഷക സമിതി അംഗീകരിച്ചതിന് ശേഷം നടന്ന സിംഗിള്‍ ചേംബര്‍ പാര്‍ലമെന്റിലെ വോട്ടെടുപ്പില്‍ മൊത്തത്തില്‍ 208 വോട്ടുകളില്‍ രണ്ട് വോട്ടുകള്‍ മാത്രമാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.

നായ്ക്കളെ അവയുടെ മാംസത്തിനായി വളര്‍ത്തുന്നതും വില്‍ക്കുന്നതും കശാപ്പുചെയ്യുന്നതും നിരോധിക്കുന്ന നിയമനിര്‍മ്മാണം കാബിനറ്റ് കൗണ്‍സില്‍ അംഗീകരിക്കുകയും പ്രസിഡന്റ് യൂന്‍ സുക്‌യോള്‍ ഒപ്പുവെക്കുകയും ചെയ്തുകഴിഞ്ഞാല്‍ നടപടികള്‍ പ്രാബല്യത്തില്‍ വരും. മാംസം ഉല്‍പ്പാദിപ്പിക്കുന്നതിനായി നായ്ക്കളെ വളര്‍ത്തുന്നതും കശാപ്പ് ചെയ്യുന്നതും മൂന്ന് വര്‍ഷം വരെ തടവോ 30 മില്യണ്‍ വോണ്‍ 22,800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും.

വേനല്‍ക്കാലത്ത് ശാരീരിക കരുത്ത് വര്‍ധിപ്പിക്കാനായാണ് നായകളുടെ മാംസം കൊറിയക്കാര്‍ പണ്ടുമുതലേ ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഈ ഭക്ഷണരീതി കുറഞ്ഞു. പ്രായമായവരാണ് പട്ടിമാംസം ഇപ്പോഴും കഴിക്കുന്നത്. കഴുത്തില്‍ കയറിട്ട് തൂക്കിയും വൈദ്യുതാഘാതമേല്‍പ്പിച്ചുമാണ് പട്ടികളെ കശാപ്പുചെയ്യാറ്. ഇതും പലരെയും മാംസം കഴിക്കുന്നതില്‍നിന്ന് പിന്നോട്ടടിപ്പിച്ചു.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!