തിരുവനന്തപുരം:ആറ്റിങ്ങലിൽ യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ നിതീഷ് ചന്ദ്രനാണ് (30) വെട്ടേറ്റത്. രക്തം വാർന്ന് അവശനിലയിൽ കണ്ടെത്തിയ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആറ്റിങ്ങൽ കൊല്ലംപുഴ പാലത്തിന് സമീപം ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയവരാണ് വെട്ടേറ്റ നിലയിൽ യുവാവിനെ ആദ്യം കണ്ടത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. യുവാവിൻറെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം മൊഴിയെടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.