എന്റെ ഗുരുനാഥനാണ് അദ്ദേഹം: എം ജി ശ്രീകുമാർ

ഈ വാർത്ത ഷെയർ ചെയ്യാം

എറണാകുളം : ലോകത്തിലെ എല്ലാ മലയാളിയിടങ്ങളിലും ആറു പതിറ്റാണ്ടിലേറെയായി മധുരമായി ഒഴുകുന്ന സ്വരവിസ്മയത്തിന് ഇന്ന് 84 വയസ്. തലമുറകളുടെ വ്യത്യാസമില്ലാതെ നമ്മുടെ ശൈശവവും ബാല്യവും കൗമാരവും യൗവനവും വാർധക്യവുമെല്ലാം യേശുദാസ് സംഗീത സുരഭിലമാക്കി.പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്.

ഗായകൻ എം ജി ശ്രീകുമാർ മലയാളിത്തിന്റെ മഹാ ഗായകൻ യേശുദാസിന് പിറന്നാൾ ആശംസകൾ നേർന്നു.എന്റെ ഗുരുനാഥനാണ് അദ്ദേഹം,ഒരുപാട് പാട്ടുകൾ അദ്ദേഹത്തിന് പാടുവാൻ കഴിയട്ടേയെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ എം ജി ആശംസിച്ചു.

എം ജി ശ്രീകുമാറിന്റെ വാക്കുകളിലൂടെ …..https://fb.watch/pu1bBb3S0Q/?mibextid=Nif5oz

” ഇന്ന് നമ്മുടെയെല്ലാം സ്വന്തം ദാസേട്ടന്റെ പിറന്നാളാണ്.ദാസേട്ടനെന്നു പറയുമ്പോൾ എനിക്ക് ഒരായിരം നാവാണ് കാരണം എന്റെ ചേട്ടന്റെ അടുത്ത സുഹൃതത്ത്, അദ്ദേഹത്തിന്റെ അച്ഛനും,എന്റെ അച്ഛനും തമ്മിലുള്ള ബന്ധം കുടുംബപരമായിട്ടുള്ള ബന്ധമാണ്. എന്റെ ചേട്ടനും ദാസേട്ടനുമായിട്ട് ഒരുമിച്ച് പഠിച്ചതാണ്.ഇവർ പാടുന്നത് കേട്ട് വളർന്ന ഒരു വിദ്യാത്ഥിയാണ് ഞാൻ.

എന്റെ ഗുരു നാഥനാണ് ദാസേട്ടൻ,സത്യത്തിൽ അദ്ദേഹത്തിന്റെ മാസ്മരിക ശബ്ദം അദ്ദേഹത്തിന്റെ ആലാപനം ഇതുവരെ മറികടക്കാൻ ഒരു വ്യക്തിക്കും ഒരു പാട്ടുകാരനും സാധിച്ചിട്ടില്ല എന്നുള്ളതാണ് അതിന്റെ പരമാർത്ഥം.

ദാസേട്ടന് ആയുരാരോഗ്യ സമ്പൽ സമൃദ്ധിയോട് കൂടി ഒരുപാട് പാട്ടുകൾ നമ്മൾ മലയാളികൾക്കും, ഇന്ത്യയിലുള്ള ഇതര ഭാഷകളിലും പാടാൻ അനുഗ്രഹം ഉണ്ടാകട്ടെ ,ജഗദീശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും അദ്ദേഹത്തിന് ഉണ്ടാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.

എന്റെ സ്വന്തം ദാസേട്ടന് ജന്മദിനാശംസകൾ…”


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!