അശുദ്ധി ഇല്ലാത്ത ബന്ധുക്കൾ പേടകം വാഹകരുടെ തലയിൽ വച്ചു കൊടുക്കും.

ഈ വാർത്ത ഷെയർ ചെയ്യാം

പന്തളം രാജ കുടുംബാംഗത്തിൻ്റെ നിര്യാണത്തെ തുടർന്ന് ആശൂലം മൂലം വലിയകോയിക്കൽ ക്ഷേത്രം അടച്ചിരിക്കുകയാണ്. തിരുവാഭരണ ദർശനവും ഇല്ല.

13 ന് രാവിലെ പന്തളം കൊട്ടാരം വക കൈപ്പുഴ ശിവക്ഷേത്രത്തിലെ മേൽശാന്തി കേശവൻ പോറ്റി കൊട്ടാരത്തിലെ സ്ട്രോങ്ങ് റൂമിനു മുൻവശം പുണ്യാഹം തളിച്ച് ശുദ്ധി വരുത്തി അന്നേ ദിവസം രാവിലെ 7 മണിയോടെ അശുദ്ധി ഇല്ലാത്ത ബന്ധുക്കൾ പേടകം വാഹകരുടെ തലയിൽ വച്ചു കൊടുക്കും.

തുടർന്ന് പേടകങ്ങൾ കൊണ്ടുപോകുന്ന പാതയും പുണ്യാഹത്താൽ ശുദ്ധീകരിച്ച് പുത്തൻ മേടത്താഴയിലെ പൂപ്പന്തലിൽ എത്തിക്കും.അവിടെ പേടകം തുറന്നുള്ള ദർശനം ഇല്ല.

ഉച്ചക്ക് 12.45 ന് ക്ഷേത്ര മേൽ ശാന്തി നീരാഞ്ജനം ഉഴിഞ്ഞ് ഒരു മണിക്ക് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്കു പുറപ്പെടും.

17 ന് അശുദ്ധി മാറിയ ശേഷം രാജകുടുംബാംഗങ്ങൾ 18 ന് സന്നിധാനത്തെത്തി മുഖ്യ ചടങ്ങുകളായ കളഭാഭിഷേകത്തിലും ഗുരുതിയിലും പങ്കെടുത്ത ശേഷം 21 ന് ശബരിമല നട അടച്ച ശേഷം പടിയിറങ്ങും.


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!