രാഷ്ട്രീയ ജനതാദൾ ദേശീയ പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ നാമധേയത്തിൽ തുടക്കമിട്ട പാവങ്ങൾക്കുള്ള സൗജന്യ ഭക്ഷണവിതരണ പദ്ധതിയായ ലാലു കിച്ചന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ പൂർണ്ണമായ പുതിയ സംസ്ഥാന കമ്മിറ്റിയുടെ രൂപീകരണത്തിനു ശേഷം ജില്ലകൾ തോറും ശക്തമാക്കുമെന്ന് ആർജെഡി ദേശീയ കൗൺസിൽ അംഗം ബിജു തേറാട്ടിൽ കൊച്ചിയിൽ പ്രസ്താവിച്ചു.
വർഷങ്ങളായി കേരളത്തിൽ ആർ. ജെ. ഡി ദേശീയ ജനറൽ സെക്രട്ടറി ശ്രീമതി. അനു ചാക്കോ കേരളത്തിൽ ഈ പദ്ധതിക്ക് തുടക്കംമിടുവാൻ മുൻപന്തിയിൽ നിന്നിട്ടുണ്ടെന്നും, ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് ശ്രേയസ് കുമാറിന്റെ നേതൃത്വം ഈ പദ്ധതിക്ക് കൂടുതൽ ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു