തിരുവനന്തപുരം : പോലീസുകാര്‍ക്കൊപ്പം റീല്‍ ഷൂട്ട്ചെയ്ത് കൊച്ചു പെൺകുട്ടി ആയ്‌ന .പോലീസ് ജീപ്പിന്റെ മുന്നില്‍ നിന്ന് റീല്‍സ് ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോ കേരളാ പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
പോലീസ് വണ്ടി ദൂരെ നിന്ന് കണ്ടാല്‍ പോലും പേടിച്ചിരുന്ന ആളുകളുടെ കാലഘട്ടത്തില്‍ നിന്ന് പോലീസുകാര്‍ക്കൊപ്പം റീല്‍ ഷൂട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയത് ജനമൈത്രി പോലീസ് എന്ന സംവിധാനത്തിന്റെ വരവോടെയാണ്. പോലീസിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് ഉള്‍പ്പെടെ കേരളാ പോലീസ് ഇപ്പോള്‍ റീല്‍സിനെ കുട്ടുപിടിച്ചിരിക്കുകയാണ്. എന്നാല്‍, കഴിഞ്ഞ ദിവസം പോലീസ് പങ്കുവെച്ച വീഡിയോ കാഴ്ചക്കാരുടെ കണ്ണിനെയും മനസിനെയും കുളിര്‍പ്പിക്കുന്നതാണ്.
https://www.facebook.com/share/v/16o5r7NMNL
പോലീസ് ജീപ്പിന്റെ മുന്നില്‍ നിന്ന് ഒരു കൊച്ചുപെണ്‍ കുട്ടി റീല്‍സ് ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോയാണ് കേരളാ പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും ഹില്‍ സ്‌റ്റേഷനുമായി പൊന്‍മുടിയിലാണ് സംഭവം. പൊന്‍മുടി പോലീസ് സ്‌റ്റേഷന്റെ വാഹനമായ ഫോഴ്‌സ് ഗുര്‍ഖയുടെ മുന്നില്‍ നിന്നാണ് ഈ പെണ്‍കുട്ടി ഡാന്‍സ് ചെയ്യുന്നത്.
https://www.instagram.com/reel/DNTPqupv0x8/?igsh=MXE0ZjZxNnU3ajI2dA==
ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയില്‍ നടന്‍ സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫെയ്മസ് ഡയലോഗാണ് വീഡിയോയിക്കൊപ്പമുള്ള കുറിപ്പായി പോലീസ് നല്‍കിയിരിക്കുന്നത്.
കുട്ടികള്‍ എന്തേലും ആഗ്രഹം പറഞ്ഞാല്‍ നമ്മളെ കൊണ്ട് പറ്റുന്നതാണേല്‍ അത് അങ്ങ് സാധിച്ച് കൊടുത്തേക്കണമെന്നാണ് ആ ഡയലോഗ്.
34 സെക്കന്റ് ദൈര്‍ഘ്യുമുള്ള വീഡിയോയ്ക്ക് പോലീസ് നല്‍കിയിരിക്കുന്ന കുറിപ്പും ഈ ഡയലോഗാണ്. വീഡിയോ ആകര്‍ഷകമാക്കുന്നതിനായി ഇന്റിക്കേറ്റര്‍ ലൈറ്റുകളും ബീക്കണ്‍ ലൈറ്റുകളുമെല്ലാം പോലീസ് തെളിച്ച് നല്‍കിയിട്ടുണ്ട്.
കേരളാപോലീസ് ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് ആയ്‌നയുടെ മാതാപിതാക്കൾ ജേർണൽ ന്യൂസിനോട് പറഞ്ഞു.വീഡിയോ പുറത്തു വന്നതിന് ശേഷം നിരവധിപേരാണ് ആയ്‌നയെ ആശംസിക്കുവാൻ എത്തിച്ചേരുന്നത്.

എം ജി മ്യൂസിക് അക്കാഡമിയുടെ ഈ വർഷത്തെ ഓണം ആൽബം ഓണക്കൈനീട്ടത്തിലും ആയ്‌ന അഭിനയിക്കുന്നുണ്ട്. നമ്മുടെ അക്കാദമിയിലെ കുട്ടിക്ക് ഇത്തരത്തിൽ ആദരവ് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എം ജി മ്യൂസിക് അക്കാഡമി മാനേജ്മെന്റും അറിയിച്ചു.