ലവ് യൂ ഓൾ….

ഈ വാർത്ത ഷെയർ ചെയ്യാം

തിരുവനന്തപുരം : മലയാളത്തിലെ പ്രിയ ഗായകനും,സംഗീത സംവിധായകനുമായ എം.ജി.ശ്രീകുമാറിന്‍റെ വിവാഹ വാര്‍ഷികമാണ് ഇന്ന് . ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഈ സന്തോഷത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഭാര്യ ലേഖയ്ക്കൊപ്പമുള്ള മനോഹര ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിങ്ങളുടെയെല്ലാം പ്രാർത്ഥന കൊണ്ടും,ദൈവാധീനം കൊണ്ടും, ഇന്ന് ഞങ്ങളുടെ ആനിവേഴ്സറി ആണ് .ലവ് യൂ ഓൾ എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം ആശംസ പോസ്റ്റ് ചെയ്തത്. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

വിവാഹ വാർഷികം ആഘോഷിക്കുന്ന ഇരുവർക്കും എം ജി മ്യൂസിക് അക്കാദമിയുടെയും ടീം ജേർണൽ ന്യൂസിന്റെയും ഒരായിരം ആശംസകൾ .


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!