ആരാധകര്‍ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജെയ്‌ലര്‍ 2വിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 2023 ല്‍ റിലീസ് ചെയ്ത ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. 600 കോടിയലധികം നേടാന്‍ ജെയ്‌ലറിന് സാധിച്ചിരുന്നു. അതിനാല്‍ രണ്ടാം ഭാഗം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
കഴിഞ്ഞ ദിവസം ജെയ്‌ലര്‍ 2വിന്റെ ചിത്രീകരണത്തിനായി രജനികാന്ത് പാലക്കാടെത്തിയിരുന്നു. താരത്തെ കാണാനായി ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ആരാധകരെ കാറിന്റെ സണ്‍റൂഫിലൂടെ അഭിവാദ്യം ചെയ്യുന്ന രജനികാന്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജെയ്‌ലര്‍ 1വിന്റെ ക്ലൈമാക്‌സ് കേരളത്തിലാണ് ചിത്രീകരിച്ചത്.
കേരളത്തിലെ ചിത്രീകരണത്തിന് പിന്നാലെ ചെന്നൈയില്‍ മടങ്ങിയെത്തിയപ്പോഴാണ് രജനികാന്ത് ജെയ്‌ലര്‍ 2വിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. 2026 ജൂണ്‍ 12 ന് ജെയ്‌ലര്‍ 2 റിലീസാകുമെന്നാണ് രജനികാന്ത് അറിയിച്ചത്. ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ് രജനികാന്തിന്റെ വാക്കുകള്‍.