മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണ്. സംസ്ഥാനത്ത് മുസ്ലിം മതനിഷ്ഠമായ ഭരണമാണ് അവരുടെ ലക്ഷ്യം. ഇസ്ലാമിക നിയമം നടപ്പാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മുസ്ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു.
മലപ്പുറം ജില്ല ആര്‍ക്കും ബാലികേറാമലയല്ലെന്ന് താന്‍ പറഞ്ഞതിന്റെ പേരില്‍ ലീഗ് തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ‘മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവര്‍ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേര്‍ന്ന് തന്നെ വേട്ടയാടി.’ മുസ്ലിം ലീഗ് വരയ്ക്കുന്ന ലക്ഷ്മണ രേഖ മറികടക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
മുസ്ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. തന്റെ അഭിപ്രായസ്വാതന്ത്ര്യത്തെപോലും ലീഗ് ചോദ്യം ചെയ്തു. മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തില്‍ മതരാഷ്ട്രീയം സ്ഥാപിക്കുക എന്നതാണെ