Guruvayur Update

ഈ വാർത്ത ഷെയർ ചെയ്യാം

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചെരിഞ്ഞു.35 വയസ് പ്രായം ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു ആന ചരിഞ്ഞത് .

എറണാകുളം ചുള്ളിക്കൽ അറയ്ക്കൽ ഹൗസിൽ എ എസ് രഘുനാഥൻ 1994 ജനുവരി ഒമ്പതിന് ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ആനയാണ്.

മൂന്ന് പതിറ്റാണ്ടായി ഗുരുവായൂരപ്പ സേവനത്തിലുണ്ട്. ആനയോട്ടത്തിൽ ഒന്നാമനായിട്ടുണ്ട്. ഗജവീരൻ ഗോകുലിന് ദേവസ്വം അന്തിമോപചാരമേകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ പുഷ്പചക്രം അർപ്പിച്ചു.ദേവസ്വം ഭരണസമിതി അംഗം ശ്രീ .സി .മനോജ് ,ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, അസി.മാനേജർ സുന്ദർരാജ് എന്നിവർ സന്നിഹിതരായി…


ഈ വാർത്ത ഷെയർ ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected by Journal News desk !!