ശബരിമല ദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. പമ്പ ഗണപതി കോവിലിൽ നിന്ന് ഇരുമുടി കെട്ട് നിറച്ചാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്.കൂടാതെ സന്നിധാനത്ത് ദ്വാരപാല ശില്പത്തിൽ രാഷ്‌ട്രപതി നോക്കി നിൽക്കുന്നതും സുരക്ഷാഭടൻ വിശദീകരിക്കുന്നതും കാണാമായിരുന്നു
പമ്പയിൽ നിന്നും ഇരുമുടിക്കെട്ട് നിറച്ച് സന്നിധാനക്കെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി. തുടർന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ദേവസ്വം പ്രസി. പി എസ് പ്രശാന്ത് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശബരിമല തന്ത്രി, മേൽശാന്തി എന്നിവർ സോപാനത്തിന് മുന്നിൽ രാഷ്ട്രപതിയെ പുർണ്ണ കുംഭം നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉച്ചപൂജ തൊഴുത് സന്നിധാനം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശെഷം 3 മണിയൊടെ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങും.
