ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്.
1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം. 200 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. മലയാളത്തിലെ ആദ്യ ടെക്‌നോ മൂസിഷ്യന്‍ എന്ന് വിശേഷിക്കപ്പെട്ടു. അക്കാർഡിയനും കീബോർഡും മലയാള സിനിമയിൽ വിപുലമായി ഉപയോഗിച്ച് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിലാണ്.ബുധനാഴ്‌ച ചെന്നൈയിലായിരിക്കും അദ്ദേഹത്തിന്റെ സംസ്‌കാരം
ഏറെ ഹിറ്റായ ‘എൻ സ്വരം പൂവിടും ഗാനമേ’ എന്ന ഗാനമടക്കം അദ്ദേഹം ചിട്ടപ്പെടുത്തി. ലിസ, സർപ്പം, ഹൃദയം പാടുന്നു, മുത്തുച്ചിപ്പി തുടങ്ങി 62 പടങ്ങൾക്ക് സംഗീതം നൽകി. ‘സതേൺ കമ്പൈൻസ്’ എന്ന ‘ശബ്ദലേഖനനിലയ’ത്തിന്റെ ഉടമസ്ഥനുമാണ്.
സ്വർണ്ണമീനിന്റെ ചെലൊത്ത പിന്നാലെ,ആഴിത്തിരമാലകൾ അഴലിന്റെ മാലകൾ,മറഞ്ഞിരുന്നാലും മനസ്സിന്റെ…തുടങ്ങി നിരവധി ഹിറ്റുഗാനങ്ങളുടെ ഉടമയാണ്.